¡Sorpréndeme!

പ്രവാസിവോട്ടിന് അംഗീകാരം | Oneindia Malayalam

2017-08-03 0 Dailymotion

പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം ഒടുവില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതിലൂടെ പ്രവാസി ഇന്ത്യാക്കാര്‍ക്ക് നാട്ടിലെത്താതെ വോട്ട് രേഖപ്പെടുത്താനാണ് വഴിയൊരുങ്ങുന്നത്. പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള (മുക്ത്യാര്‍ വോട്ട്) നിര്‍ദേശമാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.
പുതിയ തീരുമാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ജനപ്രാതിനിധ്യ നിയമം ദേദഗതി ചെയ്യും. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍ പട്ടികയിലുള്ള മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാനാകുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതാണ് പ്രോക്‌സി വോട്ടിങ്. എന്നാല്‍ പകരം നിയോഗിക്കുന്ന പ്രതിനിധിയും അതേ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിയായിരിക്കണം.


Proxy voting for overseas Indians has been cleared by the Union Cabinet. For overseas Indians, the Representation of the People Act needs to be amended to include proxy voting as other means to cast their votes.
While NRIs and overseas Indians are free to cast their votes in constituencies where they are registered, according to the proposal, they would also be allowed to use the option of proxy, which as of now is only available to service personnel.